തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മണ്ണിനു പാസുകൾ നല്‍കുന്നത് സംബന്ധിച്ച് / Issuance of mineral transit passes by LSGI
കേരള മൈനര്‍ മിനറല്‍
കണ്സഷന് ചട്ടങ്ങളിലെ ചട്ടം 14 (2) പ്രകാരമാണ്
കെട്ടിടം പണിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് സാധാരണ
മണ്ണ് നീക്കം ചെയ്യാന്‍ ട്രാന്‍സിറ്റ് പാസ് അനുവദിക്കുന്നത്. കെഎംഎംസി ചട്ടങ്ങൾ
ഭേദഗതി ചെയ്യുന്നതിന് മുമ്പ്, ബിൽഡിംഗ് പെർമിറ്റ് ഉടമകൾ മിനറൽ ട്രാൻസിറ്റ് പാസുകൾക്കായി മൈനിംഗ് ആൻഡ്
ജിയോളജി വകുപ്പിന്റെ ജില്ലാ ഓഫീസിനെ സമീപിക്കണമായിരുന്നു. എന്നാല്‍ പൊതുജനത്തിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് 01.04.2023 മുതല്‍ ബിൽഡിംഗ് പെർമിറ്റ് ഉടമകൾക്ക് 278.7 ചതുരശ്ര മീറ്റർ (3000 ചതുരശ്ര അടി) വരെ പ്ലിന്ത് ഏരിയ ഉള്ള കെട്ടിടങ്ങൾക്ക്
കെട്ടിട പെർമിറ്റ് നൽകുന്ന അതോറിറ്റിയിൽ (പഞ്ചായത്ത് /മുനിസിപാലിറ്റി / നഗരസഭ) നിന്ന്
മിനറൽ ട്രാൻസിറ്റ് പാസുകൾ ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പ്ലിന്ത് ഏരിയ 278.7 ചതുരശ്ര മീറ്ററിൽ കൂടുതലാണെങ്കിൽ, കെട്ടിട പെർമിറ്റ് ഉടമകൾ പാസ്സിനായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ജില്ലാ
ഓഫീസിനെ തന്നെ സമീപിക്കണം.
KMMC ചട്ടങ്ങളിലെ ചട്ടം 14(2) മുതല്‍
14(12) വരെ താഴെ കൊടുക്കുന്നു
(2) Notwithstanding anything contained in sub-rule
(1), no quarrying permit is required under these rules for the extraction of
ordinary earth in connection with the construction and digging of foundations
for building that do not require environmental clearance under the Environment
(Protection) Act, 1986 (Central Act 29 of 1986), if the owner of the land
obtained a prior valid building permit from the Local Self Government
authorities concerned. In cases where levelling of land involve extraction and
transportation of ordinary earth outside the property, authorities who grant
building permit under the Kerala Panchayat Building Rules, 2019 and Kerala
Municipality Building Rules, 2019, shall ensure that following particulars are
provided in the plans submitted by the applicant, namely:-
a.precise area proposed for extraction of ordinary
earth with demarcation details is provided and that such precise area does not
exceed the sum of plinth area of ground floor, the open space around the
building as per Building Rules, and the space required for implementing safety provisions,
including the driveway.
a.
dimensioned plan and sectional drawing showing the abutting road level,
the levels and depths of cutting at all places in respect of excavations for
building construction.
b.
quantity of ordinary earth proposed to be extracted, quantity of
ordinary earth proposed to be used for filling and balance quantity of ordinary
earth proposed to be transported outside the property, and
c.
drawings, specifications and details of temporary and permanent
protective measures including retaining walls where excavations to a depth of
more than 1.5 meters is involved.
Provided that, if the proposed building
construction site is located in a hilly terrain with steep slopes where
excavation of ordinary earth may result in slope failures, the building permit
granting authority may insist the applicant to submit a slope stability study
report prepared by any reputable agency providing geotechnical investigation
services and the decision to grant permit may be taken based on the recommendations
provided in the report.
(3) for
transporting ordinary earth outside the property, the building permit holder
shall obtain a movement permit in Form S and the required number of mineral
transit passes in Form O(A) appended to the Kerala Minerals(Prevention of
Illegal Mining, Storage, and Transportation) Rules, 2015, after paying the
royalty specified in Schedule I of these Rules and shall prepare the pass in
duplicate by filling in all required columns and give the original of it to every
purchaser or driver or person in charge of any carrier used in transporting the
ordinary earth.
(4) The
Secretary of the Local Self Government Institution shall issue a movement
permit in Form S along with the necessary number of mineral transit passes in
Form O(A) in the case of buildings with a plinth area up to 3000 square feet
(278.7 square meters) ; and in the case of buildings with a plinth area above
3000 square feet (278.7 square meters), the movement permit and transit passes
shall be issued by the District Geologist of the Department of Mining and
Geology on an application made by the building permit holder.
(5) The
application for movement permit and mineral transit passes submitted to
Department of Mining and Geology shall be accompanied by:-
1)
valid building permit and associated plans issued by Local Self Government
authorities concerned under Kerala Panchayat Building Rules, 2019 and Kerala
Municipality Building Rules, 2019;
2)
location map issued by the Village Officer concerned;
3)
possession and enjoyment certificate of the land issued by the Village Officer
concerned;
4)
In case the building permit holder is not the owner of the land, then a notarised
consent letter from the owner of the
land to the effect that the he has no objection in extraction and transportation
of ordinary earth from his property by the building permit holder.
(6) A building permit holder who applies for
movement permit for transportation of ordinary earth under sub-rule (3) shall
also submit along with the application a notarized affidavit on stamped paper
in Form T to the effect that in the event of grant of movement permit, he will
restrict the excavation and transportation of ordinary earth as per the
approved plans and that after the excavation and transportation of the quantity
specified in the approved plan, he will carry out the proposed construction as
per the approved building plan and building permit and shall complete at least
the construction of basement of the building within one year from the date of
issuance of movement permit and intimate the same to the competent authority.
(7) In the event of failure to complete at least
the construction of the basement of the building within one year from the date
of issuance of the movement permit, the act of extraction of ordinary earth
under the pretext of construction of the building shall be treated as an
offence and the building permit holder shall be liable to pay an amount equal
to five times the royalty remitted for obtaining movement permit in addition to
the amount already paid.
(8) In the event of the extraction of ordinary
earth in excess of the permitted quantity or the extraction of ordinary earth
outside the permitted area, the movement permit issued is liable to be
cancelled and the building permit holder shall pay an amount equal to five
times the royalty of the ordinary earth extracted in excess of the permitted
quantity.
(9) All sum found due to the government by virtue
of sub-rules (7) and (8) shall be recovered under the provisions of the Revenue
Recovery Act for the time being in force as though such sums are arrears of
land revenue and in such other manner as the Government may deem fit.
(10) The competent authority authorized to issue
movement permit shall maintain a proper register showing details of movement
permit granted including its extension, details of mineral transit passes
issued, details of cancellation of movement permit and details of construction
of at least the basement of building within one year of issue of movement
permit, details of amount realized as per sub-rule (7) and (8) etc.
(11) The statement of remittance/recovery of any
sum by virtue of sub-rule (7) and (8) shall be reported on a monthly basis to
the appropriate authority in Form U.
(12) In cases and classes of cases where excavation
of any mineral other than ordinary earth is inevitable for the construction and
digging of foundation of a building, such applications shall be processed by
the Department of Mining and Geology in accordance with Rule 104 or sub-rule
(1) of Rule 106 of these Rules upon production of a valid building permit along
with approved plans from the Local Self Government Institutions concerned.
കെട്ടിടനിർമാണ പെർമിറ്റിന് അപേക്ഷിക്കുമ്പോള്‍
തന്നെ പ്ലോട്ടില്‍ നിന്നും മണ്ണ് നീക്കം
ചെയ്യേണ്ടതുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതും, മണ്ണ് നീക്കം ചെയ്യാനുണ്ടെങ്കില്‍ നിർദ്ദിഷ്ട സാധാരണ മണ്ണിന്റെ ഖനനത്തിന്റെ
വിശദാംശങ്ങൾ, എടുക്കുന്ന മണ്ണ്
പ്ലോട്ടില്‍ തന്നെ നികത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനു ഉപയോഗിക്കേണ്ട
മണ്ണിന്റെ അളവ്, കെട്ടിട
നിർമ്മാണ സ്ഥലത്ത് നിന്ന് പുറത്തേക്ക് നീക്കാൻ ഉദ്ദേശിക്കുന്ന ബാക്കി അളവ് എന്നിവ
വ്യക്തമായി പ്ലാനില്‍ കാണിക്കേണ്ടതാണ്. അപേക്ഷകന്റെ അപേക്ഷയിലുള്ള വസ്തുതകള്‍ ശരിയാണെങ്കില്‍ മണ്ണിന്റെ അളവ് കൂടി പരിശോധിച്ചശേഷം
ബിൽഡിംഗ് പെർമിറ്റും പ്ലാനും അനുവദിക്കാവുന്നതുമാണ്. തുടര്‍ന്ന് പെർമിറ്റ് ഉടമയ്ക്ക് മൂവ്മെന്റ് പെർമിറ്റിനും
മിനറൽ ട്രാൻസിറ്റ് പാസ്സിനും വേണ്ടി വെള്ളക്കടലാസിൽ സെക്രട്ടറിക്ക് മുമ്പാകെ ഒരു
അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് ഇല്ല. അപേക്ഷയിൽ പുറത്തേക്ക് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്ന സാധാരണ മണ്ണിന്റെ അളവും ധാതുക്കളുടെ
ഗതാഗതത്തിനായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ വാഹക ശേഷി (ടണ്ണിൽ), പ്രതിദിനം കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന
ലോഡുകളുടെ എണ്ണം മുതലായവ അടങ്ങിയിരിക്കണം. കൂടാതെ, ഫോം T യിൽ സത്യവാങ്മൂലം പെർമിറ്റ് ഉടമ സെക്രട്ടറിക്ക് നൽകേണ്ടതാണ്. സാധാരണ മണ്ണിന്റെ അളവ്, വാഹനത്തിന്റെ വാഹകശേഷി, പ്രതിദിന ലോഡുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ, 2015ലെ കേരള മിനറൽസ് (പ്രിവൻഷൻ ഓഫ് ഇല്ലീഗൽ മൈനിങ്, സ്റ്റോറേജ് ആൻഡ് ട്രാൻസ്പോർട്ടേഷൻ) ചട്ടങ്ങളിലെ ഫോം S ൽ മൂവ്മെന്റ് പെര്‍മിറ്റും ഫോം ഒ(എ) യിൽ ആവശ്യമായ മിനറൽ ട്രാൻസിറ്റ് പാസ്സുകളും നല്‍കാം. പെർമിറ്റ് ഉടമയോട് ആവശ്യമായ എണ്ണം മിനറൽ ട്രാൻസിറ്റ് പാസ്സുകൾ പുസ്തക
രൂപത്തിൽ (ഒറിജിനൽ, ഡ്യൂപ്ലിക്കേറ്റ് എന്നിവ സഹിതം) അച്ചടിക്കാൻ ആവശ്യപ്പെടാം, അപ്രകാരം ഹാജരാക്കുന്ന പാസ്സിൽ സെക്രട്ടറിയുടെ ഒപ്പ്, പദവി സീല്‍ , ഓഫീസ് സീൽ, ട്രാൻസിറ്റ് പാസ്സിന്റെ സാധുത സീൽ എന്നിവ വെക്കേണ്ടതാണ്.
പെർമിറ്റ് ഉടമ പാസ്സ് അനുവദിച്ചു ഒരു വർഷത്തിനുള്ളിൽ നിർമ്മിക്കാൻ ഉദ്ദേശിച്ച കെട്ടിടത്തിന്റെ
അടിത്തറയെങ്കിലും നിർമ്മിക്കുന്നതിൽ പരാജയപ്പെട്ടാൽ, പെർമിറ്റ് ഉടമയുടെ പ്രവൃത്തി നിയമവിരുദ്ധമായി
കണക്കാക്കുകയും പെർമിറ്റ് ഉടമ ഒടുക്കിയ റോയൽറ്റിക്ക് പുറമേ റോയൽറ്റിയുടെ 5 ഇരട്ടി കൂടി പിഴയായി ഒടുക്കേണ്ടതാണ്.
മൂവ്മെന്റ് പെർമിറ്റും മിനറൽ ട്രാൻസിറ്റ് പാസ്സും
നേടിയ പെർമിറ്റ് ഉടമ ഓരോ ലോഡ് മണ്ണിനും മിനറൽ ട്രാൻസിറ്റ് പാസ്സ് നൽകണം. കൂടാതെ വാഹന ഡ്രൈവർക്ക് പാസ്സ് നൽകുന്നതിന്
മുമ്പ് പാസ്സിൽ എഴുതിയിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച് പാസ്സ് ശരിയായി
പൂരിപ്പിച്ച് ഒപ്പിടുകയും വേണം.
പെർമിറ്റ് ഉടമയ്ക്കു അനുവദിച്ച ധാതുവിനേക്കാൾ അധികമായി
സാധാരണ മണ്ണ് നീക്കം ചെയ്യുകയോ അല്ലെങ്കിൽ അനുവദനീയമായ ഏരിയക്കു പുറത്ത് നിന്ന് സാധാരണ മണ്ണ് നീക്കം ചെയ്യുകയോ
ചെയ്താൽ, അത്തരം നടപടി
നിയമവിരുദ്ധമായി കണക്കാക്കുകയും അത്തരം പെര്‍മിറ്റ് ഉടമകളില്‍ നിന്നും റോയൽറ്റിയുടെ അഞ്ചിരട്ടി ഈടാക്കുകയും ചെയ്യണം. കൂടാതെ
മണ്ണ് എടുക്കാന്‍ നല്കിയ അനുമതി റദ്ദ് ചെയ്യാവുന്നതുമാണ്.
മുൻകൂട്ടിക്കാണാത്ത കാരണങ്ങളാൽ, പെർമിറ്റ് ഉടമയ്ക്ക് മൂവ്മെന്റ് പെർമിറ്റ്/മിനറൽ ട്രാൻസിറ്റ് പാസ്സുകളുടെ കാലഹരണ
തീയതിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ, ടിയാന് മൂവ്മെന്റ് പെർമിറ്റിന്റെയും പാസ്സുകളുടെയും
കാലാവധി നീട്ടികിട്ടാൻ അപേക്ഷ സമർപ്പിക്കാം. കാരണം യഥാർത്ഥമാണെങ്കിൽ സെക്രട്ടറിക്ക്
മൂവ്മെന്റ് പെർമിറ്റും പാസ്സുകളും നീട്ടാൻ കഴിയും.
റോയല്‍റ്റി തുക
നിലവില്‍ റോയല്‍റ്റി തുക ടണ്ണിനു 40 രൂപയാണ്.
അക്കൗണ്ട് ഹെഡ്
ധാതുക്കളുടെ റോയൽറ്റിയും
പിഴകളും ട്രഷറിയിൽ ഇനിപ്പറയുന്ന അക്കൗണ്ടുകളിൽ അടയ്ക്കേണ്ടതാണ് :
അധികാരം | അക്കൗണ്ട് ഹെഡ് |
സെക്രട്ടറി - മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പൽ കൗൺസിലുകൾ | 0853-102-99-(03) |
സെക്രട്ടറി- ഗ്രാമപഞ്ചായത്തുകൾ | 0853-102-99-(04) |
മണ്ണിന്റെ റോയല്‍റ്റി കണക്കാക്കുന്ന വിധം
ബില്‍ഡിംഗ് പ്ലാനില്‍ സെക്ഷനും പ്ലാനും പ്രകാരം എത്രമാത്രം കുബിക് മീറ്റര്‍ മണ്ണ് ഭുമിയില്‍ നിന്നും കട്ട് ചെയ്തു (ഖനനം ചെയ്തു)എടുക്കണം എന്നും അതില്‍ എത്ര അവിടെ ഫില്‍ ചെയ്യാന്‍ (നികത്താന്‍) ഉപയോഗിക്കും എന്നും കാണിച്ചിരിക്കും. അകെ ഖനനം ചെയ്യുന്ന മണ്ണിന്റെ അളവില്‍നിന്നും നികത്താന്‍ ഉപയോഗിക്കുന്ന മണ്ണ് കുറച്ചിട്ടുള്ള അളവ് മണ്ണിന്റെ റോയല്‍റ്റി ഒടുക്കേണ്ടതാണ്. ഒരു കുബിക് മീറ്റര്‍ മണ്ണിനു ശരാശരി എത്ര ടണ്ണ് തൂക്കം വരും എന്ന് പരിശോദിച്ച് ടണ്ണിനു നാല്പത് രൂപ നിരക്കില്‍ റോയല്‍റ്റി ഒടുക്കേണ്ടതാണ്. ഫില്ലിംഗ് ഇല്ലാത്ത കേസുകളില്‍ കട്ട് ചെയ്യുന്ന (ഖനനം ചെയ്യുന്ന) മുഴുവന്‍ മണ്ണിന്റെയും റോയല്‍റ്റി ഒടുക്കേണ്ടതാണ്. നിലവില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഒരു കുബിക് മീറ്റര്‍ മണ്ണ് 2 ടണ്ണായി കണക്കാക്കിയാണ് റോയല്‍റ്റി വാങ്ങുന്നത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ പതിപ്പികേണ്ട വിഷയങ്ങള്‍
·
മണ്ണ് ഖനനത്തിന്റെ അളവ് ശരിയാണെന്നും ഖനനവുമായി ബന്ധപ്പെട്ട പ്ലാനും സെക്ഷനുകളും
ശരിയായി ബിൽഡിങ് പ്ലാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്
എന്ന് ഉറപ്പാക്കുക. കൂടാതെ മണ്ണ് നീക്കുവാനുള്ള സ്ഥലത്തിന്റെ അതിര്‍ത്തി ഫീൽഡിൽ നിർണയിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.
·
ആഴത്തില്‍ മണ്ണ് എടുക്കുന്ന സ്ഥലത്ത് (ഒന്നര മീറ്ററില്‍ കൂടിയാല്‍) ശരിയായ
രീതിയിലുള്ള സംരക്ഷണ ഭിത്തി പണിയുന്ന വിവരം
പ്ലാനില്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
·
റോയൽറ്റി ശരിയായ അക്കൗണ്ടിൽ
അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
·
ആവശ്യമുള്ള എണ്ണം പാസ്സുകള്‍ മാത്രമേ നൽകിയിട്ടുള്ളൂവെന്നും പാസ്സുകളുടെ
സാധുത ദുരുപയോഗം ചെയ്യപ്പെടാത്ത വിധത്തിൽ നിശ്ചയിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.
·
പെർമിറ്റ് ഉടമക്കു കെട്ടിടം പണിയുവാന്‍ സാധാരണ മണ്ണല്ലാതെ മറ്റേതെങ്കിലും ധാതു ഖനനം ചെയ്യേണ്ടതുണ്ടോ
എന്ന് പരിശോധിക്കുക. അപ്രകാരമുള്ള പക്ഷം അപേക്ഷകനോട് പാസ്സിനായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനെ സമീപിക്കാന്‍
നിര്‍ദേശിക്കാം. ധാതു ഏതാണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന പക്ഷം മൈനിംഗ്
ആൻഡ് ജിയോളജി വകുപ്പിന്റെ സേവനം തേടാവുന്നതാണ്.
·
മണ്ണ് നീക്കുന്ന വേളയില്‍ അപകടം ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലുള്ളപക്ഷം
(ചെരിവ് കൂടിയ സ്ഥലം, മുമ്പ് ഉരുൾപ്പൊട്ടിയ സ്ഥലം, കട്ടിംഗ് ഉയരം വളരെ കൂടുതലുള്ള വരുന്ന
കേസുകള്‍ മുതലായവ) ജിയോടെക്നിക്കല്‍ റിപ്പോര്‍ട്ട്
അവശ്യപ്പെടാം.
·
സാധാരണ മണ്ണ് നീക്കം ചെയ്യുന്ന പ്ലോട്ടിന്റെ മദ്ധ്യഭാഗത്തെ കോർഡിനേറ്റുകൾ (അക്ഷാംശവും-രേഖാംശവും) ഡിഗ്രി മിനിറ്റ് സെക്കൻഡില്‍ ശേഖരിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക (ഇതിലേക്കായി
Map Coordinates പോലുള്ള മൊബൈല്‍ അപ്പ്
ഉപയോഗിക്കാവുന്നതാണ്).
·
ബില്‍ഡിംഗ് പെര്‍മിറ്റ് ഉടമ
ഭൂമിയുടെ ഉടമ അല്ലെങ്കില്‍ ഭൂമിയുടെ ഉടമയിൽ നിന്ന് 200 രൂപ വിലയുള്ള സ്റ്റാമ്പ് പേപ്പറിൽ തന്റെ
വസ്തുവിൽ നിന്ന് ധാതുക്കൾ ഖനനം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിലും എതിർപ്പില്ല
എന്ന് കാണിച്ചുള്ള നോട്ടറി അറ്റസ്റ്റ് ചെയ്ത
സമ്മതപത്രം സമര്‍പ്പിച്ചിട്ടുണ്ട്
എന്ന് ഉറപ്പാക്കുക.
·
മൂവ്മെന്റ് പെർമിറ്റിന്റെ പകർപ്പുകൾ ഫോമിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ
ഉദ്യോഗസ്ഥർക്കും ഇമെയിൽ വഴി അയച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
·
ചട്ടം അനുസരിച്ച് ശരിയായ ഒരു രജിസ്റ്റർ സൂക്ഷിക്കുക.
സെക്രട്ടറിമാര്‍ക്ക് കേരള
മൈനർ മിനറൽ കൺസഷൻ റൂൾസ് 2015 പ്രകാരം നല്‍കിയിരിക്കുന്ന
അധികാരങ്ങളും ചുമതലകളും
·
ബില്‍ഡിംഗ് പെര്‍മിറ്റും ബില്‍ഡിംഗ് പ്ലാനും പ്രകാരം കെട്ടിടം പണിയുവാന്‍
മണ്ണ് നീക്കേണ്ടതുണ്ടെങ്കില്‍ പ്ലിന്ത് ഏരിയ 278.7 ചതുരശ്ര മീറ്ററിൽ കുറവാണെങ്കില്‍ മണ്ണിനു മൂവ്മെന്റ് പെര്‍മിറ്റ്, മിനറൽ
ട്രാൻസിറ്റ് പാസ്സ് എന്നിവ നല്‍കുക. മറ്റു
ധാതുക്കള്‍ (പാറ, വെട്ടുകല്ല്, സാധാരണ മണൽ, സിലിക്ക സാന്റ് മുതലായ) നീക്കം ചെയ്യാന്‍ അനുമതി നല്‍കേണ്ടത്
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പാണ്.
·
മൂവ്മെന്റ് പെര്‍മിറ്റ് പ്രകാരം മിനറല്‍ ട്രാന്‍സിറ്റ് പാസ്സുകള്‍ മേലോപ്പു
വച്ച് നല്‍കുക.
·
നല്കിയ മൂവ്മെന്റ് പെര്‍മിറ്റ്, മിനറല്‍ ട്രാന്‍സിറ്റ് എന്നിവയുടെ കാലാവധി അവശ്യമെങ്കില്‍ നീട്ടി നല്‍കുക.
·
മണ്ണിന്റെ റോയല്‍റ്റി വാങ്ങി മുകളില്‍ പറഞ്ഞിട്ടുള്ള അക്കൗണ്ട് ഹെഡിൽ അടക്കുക.
·
കൊടുത്ത അനുമതി പ്രകാരം ആണ് മണ്ണ് നീക്കിയിട്ടുള്ളത് എന്ന് ഉറപ്പു വരുത്തുക.
·
കെട്ടിട പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള ഏതൊരു സ്ഥലത്തെയും മണ്ണ് ഖനനവും നീക്കവും പരിശോധിക്കുക. അതായത് ബില്‍ഡിംഗ് പെര്‍മിറ്റില്‍
മണ്ണ് നീക്കം ചെയ്യുന്നത് കാണിക്കാതിരിക്കുകയും എന്നാല്‍ പ്രസ്തുത കെട്ടിടം പണിയുന്ന വേളയില്‍ മണ്ണ് നീക്കം ചെയ്യുകയും ചെയ്യുന്ന സംഗതികളില്‍ നടപടി സ്വീകരിച്ചു റോയല്‍റ്റി
തുകയുടെ 5 ഇരട്ടി ഈടാക്കുക.
·
പാസ് നല്കി ഒരു വര്ഷതിന്നുള്ളില് അടിത്തറയെങ്കിലും പണിതിട്ടുണ്ട് എന്ന്
പരിശോധിക്കുക. അപ്രകാരം ചെയ്തിട്ടില്ല എന്ന് കണ്ടാല്‍ റോയല്‍റ്റി തുകയുടെ 5 ഇരട്ടി
പെനാല്‍റ്റി വാങ്ങാം. ഒടുക്കിയ റോയല്‍റ്റി
കൂടാതെ വേണം 5 ഇരട്ടി വാങ്ങാന്‍.
·
അനുമതി നല്കിയ അളവില്‍ കൂടുതല്‍ മണ്ണ് എടുക്കുകയോ അനുമതി നല്കിയ ഏരിയക്കു
വെളിയില്‍ നിന്നു മണ്ണ് എടുക്കുകയോ ചെയ്താല്‍ അപ്രകാരം എടുത്ത മണ്ണിന് റോയല്‍റ്റി
തുകയുടെ 5 ഇരട്ടി പെനാല്‍റ്റി വാങ്ങുക.
·
പെനാല്‍റ്റി തുക അടക്കാത്തവരില്നിന്നും റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കുക.
·
പെനാല്‍റ്റി ഈടാക്കിയ വിവരം
മൈനിംഗ് ആന്റ് ജിയോളജി ഓഫീസിനെ അറിയിച്ചിട്ടുണ്ട് എന്നുറപ്പാക്കുക.
·
മൂവ്മെന്റ്റ് നല്കിയ വിവരം മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനെ അറിയിക്കുക.
ചട്ടങ്ങളില്‍ നല്‍കിയിരിക്കുന്ന വിവിധ ഫോറങ്ങളുടെ മാതൃക
FORM S
(See Rule 14(2) and (3))
Issuing
Authority:
MOVEMENT PERMIT FOR
TRANSPORTATION OF ORDINARY EARTH
EXCAVATED IN CONNECTION
WITH CONSTRUCTION OF BUILDING
No......................................................
Date-------------------------
“Shri/Smt./M/s.
........................................ who is holding building permit
No......... dated ..... under the
Kerala Panchayat Building Rules, 2019 /Kerala Municipality Building Rules, 2019
(strike off whichever is not applicable) is hereby permitted to transport
ordinary earth from the building construction site as per the particulars and
subject to the conditions given below. Every consignment of mineral permitted
to be moved under this movement permit shall be moved only with valid mineral
transit pass in Form O (A) appended to the Kerala Minerals (Prevention of
illegal mining, storage and transportation) Rules, 2015.
1 | Name and address of the building permit holder with phone number
|
|
2 | Valid building permit No. and date
|
|
3 | Building permit issuing authority
|
|
4 | Details of the plot where the building is proposed to constructed (District, Taluk, Village, Place name, Survey Nos. and area)
|
|
5 | Coordinates of the centre of plot (Latitude and Longitude in Degree Minutes Seconds)
|
|
6 | Plinth area of the building (in sq. meters)
|
|
7 | Total area of land demarcated for development by excavating ordinary earth (in sq. meters)
|
|
8 | Total quantity of ordinary earth proposed to be excavated (in tonnes)
|
|
9 | Quantity of ordinary earth proposed to be used for filling the building plot (in tonnes)
|
|
10 | Quantity of ordinary earth permitted to be transported under this movement permit (in tonnes)
|
|
11 | Particulars of remittance of royalty – Amount, date, receipt details, Treasury details etc.
|
|
12 | Validity of movement permit
|
|
13 | No. of mineral transit passes issued and the serial number of passes |
|
14 | Any other remarks |
|
Movement permit extension particulars*
1 | Date of receipt of application for renewal of movement permit
|
|
2 | Reason for extension of movement permit
|
|
3 | Total quantity of ordinary earth transported as per previous movement permit/s (in tonnes)
|
|
4 | Balance quantity to be transported (in tonnes)
|
|
5 | No. of mineral transit passes issued/ revalidated and serial number of passes
|
|
6 | Date of grant of extension of movement permit
|
|
7 | Validity of movement permit
|
|
(*
particulars to be included and filled in only in the case of extension of
movement permit)
Conditions
1. This movement permit is issued on the basis of notarized affidavit filed
by the building permit holder as per sub-rule (6) of rule 14 of Kerala Minor
Mineral Concession Rules, 2015 to the effect that
he/she shall complete at least the construction of basement of the building
within one year from the date of issuance of this permit and intimate the same
to the competent authority. If this condition is not complied, the movement
permit holder will be liable to remit 5 times the royalty remitted for
obtaining this permit in addition to the royalty already remitted as per the
provisions in sub-rule (7) of rule 14 of Kerala Minor Mineral Concession Rules,
2015.
2. All columns of the mineral transit pass should be duly filled in using
double sided carbon paper and omission to record the date and time in both
figures and words or mismatch of any consignment particulars written in pass or
overwriting will make the pass invalid.
3. Ordinary earth excavation and transportation shall be limited to the
quantity mentioned in the movement permit. Excess extraction of ordinary earth
from the permitted area or extraction of ordinary earth outside the permitted
area will be considered as illegal. In such case, this movement permit will be
cancelled and the movement permit holder will be liable to remit the amount
equal to the five times the royalty for the excess quantity of ordinary earth
extracted as per the provisions of sub-rule (8) of rule 14 of Kerala Minor
Mineral concession Rules, 2015.
4. Extraction and transportation of ordinary earth shall be carried out in
a manner that does not cause nuisance to the public or cause any damage to
neighbouring properties and structures. While transporting ordinary earth, the
same should be covered using appropriate cover like tarpaulin or other suitable
material. The movement permit holder shall be solely liable for any loss
occurred to any person on account of extraction of ordinary earth and is liable
to pay suitable compensation for the damages. In order to prevent any future
mishap by collapsing of edges of excavation or by landslip, retaining wall
having sufficient strength shall be constructed. If the depth of excavation is
more, then excavation shall be carried out in benches to ensure the safety of
workers engaged in excavation.
5. Ordinary earth transported on the strength of this movement permit shall
not be used for filling or levelling of paddy land and wetlands coming under
the purview of Kerala Conservation of Paddy Land and Wetland Act, 2008.
6. Extraction and transportation of ordinary earth shall be done only during
6 a.m to 6 p.m and such activities shall not be done on public holidays.
7. Time restrictions imposed by District Collector for transportation shall
be adhered to and restriction imposed for excavation of ordinary earth by
Disaster
Management Authority as per Disaster Management
Act, 2005 shall be abided scrupulously.
8. After the completion of excavation and transportation of permitted
quantity of ordinary earth, the matter may be intimated to this office and
remaining mineral transit passes, if any, shall be returned.
9. If the permitted quantity of ordinary earth could not be transported
before the expiry of this movement permit on account of any unforeseen event,
the movement permit holder shall notify the same in writing to this office
within two weeks of expiry of this movement permit with reasonable evidence
thereof and shall return the unused mineral transit passes. If the permit
holder fails to notify the matter within two weeks, the competent authority may
not consider the application of extension of movement permit or revalidation of
mineral transit pass
(Office Seal) Signature and seal of Competent
Authority.
To
Shri/Smt/M/s………Name and Address of building permit
holder Copy to:
1. The District Geologist, Department of Mining and Geology (as applicable)
2. The Secretary, Local Self Government Institutions concerned (as
applicable)
3. Station House Officer, Police Station concerned
4. Village Officer
FORM T
(See sub-rule (b) of Rule
14
Affidavit to be produced
along with application for movement permit for transportation of ordinary earth
in connection with construction of a building
(To be notarized)
I/We, ------------------- S/o, D/o, W/o
----------------------, aged --------------- years and a resident of, ---------------------------------
solemnly affirm and declare the following:
1. That I/we intend to construct a building in ------------------ ares of
land in ----------- Survey number/s in --------------- block no of
----------------------Village of ------------------------------ Taluk
--------------------- District as per the building permit and approved plans
issued vide permit number ---------------- dated by the of
------------------------------- Grama Panchayat/Municipality/ Corporation and
for the construction of said building, the plot has to be levelled by excavation
------------- cubic meters of ordinary earth from ---------- square meters/ares
of land out of which --------- cubic meters of ordinary earth has to be
transported outside the property.
2. That in the event of grant of a movement permit to me/us for the
transportation of ordinary earth, I/we will follow the conditions mentioned in
the movement permit issued as per Kerala Minor Mineral Concession Rules, 2015.
3. That I/we will excavate only the quantity mentioned above, and such
excavation work will be carried out in a safe manner without compromising
safety of workers and without causing any damage to public property and in the
event of any accident or causing any damage to the public property on account
of excavation, I/we alone will be responsible for the said act and shall pay
reasonable compensation as may be assessed by any lawful authority in
accordance with the law in force.
4. That I/we will construct the building as per the approved building plan
and that the construction of at least the foundation of the building will be
completed within one year of the date of the grant of movement permit for
moving ordinary earth and the same will be intimated to the movement permit
issuing authority.
5. That in the event of failure to construct at least the foundation of the
building within one year from the date of grant of movement permit, I/we will
pay the amount demanded by the movement permit issuing authority as per Rule
14(7) of the Kerala Minor Mineral Concessions Rules, 2015.
6. That in the event of the extraction of ordinary earth more than the
quantity mentioned in the movement permit within or outside the area demarcated
for excavation, I/we will pay the amount demanded by the movement permit issuing
authority as per Rule 14(8) of the Kerala Minor Mineral Concession Rules, 2015.
I am swearing this
affidavit in order to produce before the Secretary -------------------Grama
Panchayat/Municipality/Corporation / The District Geologist, District Office of
the Department of Mining and Geology, (strike off whichever is not applicable)
for obtaining a movement permit for transportation of ordinary earth in connection
with levelling of plot for construction of building as per the building permit
mentioned above.
I hereby state that
whatever is stated herein above is true to the best of my knowledge, information
and belief.
Dated this the day of 20
Signature and name of the deponent:
Solemnly affirmed and signed before me by the
deponent who is personally known to me at -------------------------- my office
at on this --------------------------------the day of 20
FORM U
(See sub-rule (7) of rule
14)
Statement of remittance
/recovery of sum due to Government by virtue of breach of conditions of
movement permit granted for transportation of ordinary earth in connection with
construction of building
Name of office:
1 | Name and address of the building permit holder with phone number
|
|
2 | Valid building permit No. and date
|
|
3 | Building permit issuing authority
|
|
4 | Movement permit number and date
|
|
5 | Details of the plot where the building is proposed to constructed (District, Taluk,Village, Place name, Survey Nos. and area)
|
|
6 | Plinth area of the building (in sq. meters)
|
|
7 | Total area of land demarcated for development by excavating ordinary earth (in sq. meters)
|
|
8 | Total quantity of ordinary earth proposed to be excavated (in tonnes)
|
|
9 | 9 Quantity of ordinary earth proposed to be used for filling the building plot (in tonnes)
|
|
10 | Quantity of ordinary earth permitted to be transported (in tonnes)
|
|
11 | Quantity of ordinary earth excavated and transported in excess than the permitted quantity from the permitted area (in tonnes)
|
|
12 | 12 Quantity of ordinary earth excavated outside the permitted area (in tonnes)
|
|
13 | Amount realized as per Rule 14(8) of Kerala Minor Mineral Concession Rules, 2015
|
|
14 | Amount realized for not constructing at least the foundation of building as per Rule 14(7)
|
|
15 | Particulars of remittance of amount in Treasury (amount, date, challan details, Treasury)
|
|
16 | If amount is not remitted, the details of revenue recovery proceedings initiated
|
|
Dated this day of
(Office seal)
Signature and seal of competent authority
To
The Secretary, Local Self Government Institutions
concerned (in case of construction of building with plinth area above 3000
square feet (278.7 square meters)
The District Geologist concerned (in case of
construction of building with plinth area up to
3000 square feet (278.7 square meters)
മുകളില്‍ നല്‍കിയിരിക്കുന്ന ഫോറങ്ങളുടെ മലയാള പരിഭാഷ
ചുവടെ ചേര്‍ക്കുന്നു
ധാതു
ഗതാഗത പെര്‍മിറ്റിന്റെ മാതൃക
ഫോം എസ്
(റൂൾ 14(2), (3) എന്നിവ കാണുക)
കേരള മൈനർ മിനറൽ കൺസെഷൻ റൂൾസ്, 2015
കേരള സര്‍ക്കാര്‍
ധാതു ഗതാഗത
പെര്‍മിറ്റ് അനുവദിച്ച ഓഫീസ്:
കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കുഴിച്ചെടുത്ത സാധാരണ മണ്ണിന്റെ ഗതാഗത
പെര്‍മിറ്റ്
നം:
തീയതി:
ശ്രീ/ശ്രീമതി/മെ. ........................................ എന്ന
വ്യക്തിക്ക് കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ്, 2019 / കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ്, 2019 (ബാധകമല്ലാത്തത് ഒഴിവാക്കുക) പ്രകാരം അനുവധിച്ചിട്ടുള്ള ....................... തീയതിയിലെ
....................... നമ്പർ ബിൽഡിംഗ് പെർമിറ്റും പ്ലാനും അനുസരിച്ച് കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്ന് സാധാരണ മണ്ണ് കൊണ്ടുപോകുന്നതിന് താഴെ നൽകിയിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി ഇതിനാൽ അനുമതി
നല്കുന്നു. 2015ലെ കേരള മിനറൽസ് (പ്രിവൻഷൻ ഓഫ് ഇല്ലീഗൽ മൈനിങ്, സ്റ്റോറേജ് ആൻഡ് ട്രാൻസ്പോർട്ടേഷൻ) ചട്ടങ്ങളിൽ ചേർത്തിട്ടുള്ള ഫോം ഒ(എ) യിലുള്ള സാധുവായ മിനറൽ ട്രാൻസിറ്റ് പാസ്സ് ഉപയോഗിച്ച് മാത്രമേ ഈ ധാതു ഗതാഗത പെര്‍മിറ്റിന് കീഴിൽ സാധാരണ മണ്ണിന്റെ ഓരോ ലോഡും വാഹനത്തില്‍ കൊണ്ടുപോകാവൂ.
1 | ബിൽഡിംഗ് പെർമിറ്റ് ഉടമയുടെ പേരും വിലാസവും ഫോൺ നമ്പറും
|
|
2 | സാധുവായ ബിൽഡിംഗ് പെർമിറ്റ് നമ്പറും തീയതിയും
|
|
3 | ബിൽഡിംഗ് പെർമിറ്റ് അനുവദിച്ച അധികാരി
|
|
4 | കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ വിശദാംശങ്ങൾ (ജില്ല, താലൂക്ക്, ഗ്രാമം, സ്ഥലപ്പേര്, സർവേ നമ്പറും ഏരിയയും)
|
|
5 | സാധാരണ മണ്ണ് നീക്കം ഡിഗ്രി മിനിറ്റ് സെക്കൻഡില്‍) |
|
6 | കെട്ടിടത്തിന്റെ
|
|
7 | നിരപ്പാക്കേണ്ട (ചതുരശ്ര മീറ്ററിൽ)
|
|
8 | ഖനനം ചെയ്യേണ്ട
|
|
9 | നിർമ്മാണ പ്ലോട്ട്
| |
10 | നിർമ്മാണ പ്ലോട്ടിന്
| |
11 | റോയൽറ്റി പണമടച്ചതിന്റെ ട്രഷറി വിശദാംശങ്ങൾ മുതലായവ
| |
12 | ധാതു ഗതാഗത പെര്‍മിറ്റിന്റെ
| |
13 | മിനറൽ ട്രാൻസിറ്റ് പാസ്സുകളുടെ എണ്ണം, പാസ്സുകളുടെ സീരിയൽ നമ്പർ
| |
14 | മറ്റെതെങ്കിലും
|
ധാതു ഗതാഗത
പെര്‍മിറ്റ് പുതുക്കി നലക്കുന്നതു സംബന്ധിച്ച
വിശദാംശങ്ങൾ*
1 | ധാതു ഗതാഗത പെര്‍മിറ്റ്
|
|
2 | ധാതു ഗതാഗത പെര്‍മിറ്റ്
|
|
3 | മുൻപത്തെ ധാതു ഗതാഗത പെര്‍മിറ്റ്/ |
|
4 | ബാക്കി വന്ന സാധാരണ മണ്ണിന്റെ അളവ് (ടൺ)
|
|
5 | മിനറൽ ട്രാൻസിറ്റ് പാസ്സുകളുടെ എണ്ണം, പാസ്സുകളുടെ സീരിയൽ നമ്പർ
| |
6 | ധാതു ഗതാഗത പെര്‍മിറ്റ്
|
|
7 | ധാതു ഗതാഗത പെര്‍മിറ്റിന്റെ
|
|
(* ധാതു ഗതാഗത
പെര്‍മിറ്റ് കാലാവധി നീട്ടിനല്‍കുന്ന
സാഹചര്യത്തിൽ മാത്രം വിശദാംശങ്ങൾ ഉൾപ്പെടുത്തുകയും പൂരിപ്പിക്കുകയും വേണം)
വ്യവസ്ഥകൾ
1. നോട്ടറൈസ് ചെയ്ത സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ധാതു ഗതാഗത പെര്‍മിറ്റ്
നൽകുന്നത്. 2015-ലെ കേരള മൈനർ മിനറൽ കൺസഷൻ റൂൾസിലെ റൂൾ 14-ലെ സബ്-റൂൾ (6) പ്രകാരം ബിൽഡിംഗ് പെർമിറ്റ് ഉടമ മിനറൽ ട്രാൻസിറ്റ് പാസ്സുകൾ ലഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ കെട്ടിടത്തിന്റെ അടിത്തറ നിർമ്മാണമെങ്കിലും പൂർത്തിയാക്കണം. പ്രസ്തുത വിവരം ഈ പെർമിറ്റ് നൽകിയ അധികാരിയെ അറിയിക്കുകയും വേണം. ഈ വ്യവസ്ഥ പാലിച്ചില്ലെങ്കിൽ, കേരള മൈനർ മിനറൽ കൺസഷൻ റൂൾസിലെ റൂൾ 14-ലെ സബ് റൂൾ (7) ലെ വ്യവസ്ഥകൾ പ്രകാരം ഈ പെർമിറ്റ് ലഭിക്കുന്നതിന് അടച്ച റോയൽറ്റിക്ക് പുറമേ റോയൽറ്റിയുടെ 5 മടങ്ങ് പിഴ അടയ്ക്കാൻ ധാതു ഗതാഗത പെർമിറ്റിന്റെ ഉടമ ബാധ്യസ്ഥനായിരിക്കും.
2. മിനറൽ ട്രാൻസിറ്റ് പാസ്സിന്റെ എല്ലാ കോളങ്ങളും രണ്ടു വശമുള്ള കാർബൺ പേപ്പർ
ഉപയോഗിച്ച് പൂരിപ്പിക്കണം, കൂടാതെ തീയതിയും സമയവും അക്കങ്ങളിലും
അക്ഷരങ്ങളിലും രേഖപ്പെടുത്തണം. പാസ്സിൽ എഴുതിയ ഏതെങ്കിലും വിവരങ്ങളുടെ
പൊരുത്തക്കേട് മിനറൽ ട്രാൻസിറ്റ് പാസ്സിനെ അസാധുവാക്കും.
3. സാധാരണ മണ്ണ് ഖനനവും ഗതാഗതവും ധാതു ഗതാഗത പെര്‍മിറ്റിൽ പറഞ്ഞിരിക്കുന്ന അളവിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. അനുവദനീയമായ സ്ഥലത്ത് നിന്ന് സാധാരണ മണ്ണ് അധികമായി എടുക്കുകയോ അനുവദനീയമായ സ്ഥലത്തിന് പുറത്ത് നിന്നു സാധാരണ മണ്ണ് എടുക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമായി കണക്കാക്കും. അങ്ങനെയെങ്കിൽ, ഈ ധാതു ഗതാഗത പെര്‍മിറ്റ് റദ്ദാക്കപ്പെടും. കൂടാതെ 2015ലെ കേരള മൈനർ മിനറൽ കൺസെഷൻ റൂൾസിലെ റൂൾ 14 ന്റെ സബ് റൂൾ (8) ലെ വ്യവസ്ഥകൾ പ്രകാരം അധികമായി ഖനനം ചെയ്ത സാധാരണ മണ്ണിന്റെ അളവിന് റോയൽറ്റിയുടെ അഞ്ചിരട്ടിക്ക് തുല്യമായ തുക അടയ്ക്കാൻ ധാതു ഗതാഗത പെര്‍മിറ്റ് ഉടമ ബാധ്യസ്ഥനായിരിക്കും.
4. സാധാരണ മണ്ണ് ഖനനവും ഗതാഗതവും പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കാത്തതോ അല്ലെങ്കിൽ സമീപത്തെ വസ്തുവകകൾക്കും ഘടനകൾക്കും കേടുപാടുകൾ വരുത്താത്ത വിധത്തിലായിരിക്കുണം. സാധാരണ മണ്ണ് ഗതാഗതം ചെയ്യുമ്പോള്‍ ആയത് ടാർപോളിൻ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ വസ്തുക്കൾ ഉപയോഗിച്ച് മൂടണം. സാധാരണ മണ്ണ് ഖനനം ചെയ്തതിന്റെ പേരിൽ ഏതെങ്കിലും വ്യക്തിക്ക് സംഭവിക്കുന്ന നഷ്ടത്തിന് ധാതു ഗതാഗത പെര്‍മിറ്റ് ഉടമ മാത്രമായിരിക്കും
ഉത്തരവാദി. നാശനഷ്ടങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുകയും ചെയ്യണം. മണ്ണ് നീക്കം ചെയ്തതിനെ തുടർന്ന് ഭാവിയിൽ ഉണ്ടാകുന്ന മണ്ണിടിച്ചൽ, ഉരുൾപ്പൊട്ടൽ മുതലായ അപകടങ്ങൾ തടയുന്നതിന്, മതിയായ ബലത്തിലുള്ള സംരക്ഷണഭിത്തി നിർമ്മിക്കേണ്ടതാണ്. ഖനനത്തിന്റെ ആഴം കൂടുതലാണെങ്കിൽ, ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ തട്ടുകളായി മണ്ണ് നീക്കം ചെയ്യണം.
5. ഈ ധാതു ഗതാഗത പെര്‍മിറ്റ് പ്രകാരം കൊണ്ടുപോകുന്ന സാധാരണ മണ്ണ്, 2008ലെ കേരള നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നതിനോ നിരപ്പാക്കുന്നതിനോ ഉപയോഗിക്കരുത്.
6. സാധാരണ മണ്ണ് നീക്കം ചെയ്യലും ഗതാഗതവും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ മാത്രമേ ചെയ്യാവൂ, പൊതു അവധി ദിവസങ്ങളിൽ അത്തരം പ്രവർത്തനങ്ങൾ
നടത്തരുത്.
7. ധാതു ഗതാഗതത്തിനായി ജില്ലാ കലക്ടർ ഏർപ്പെടുത്തിയ സമയ നിയന്ത്രണങ്ങൾ
പാലിക്കേണ്ടതാണ്. കൂടാതെ, ദുരന്ത നിവാരണ അതോറിറ്റി 2005-ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം സാധാരണ മണ്ണ് ഖനനത്തിന്
ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കർശനമായി പാലിക്കുകയും വേണം.
8. അനുവദനീയമായ അളവില്‍ സാധാരണ മണ്ണിന്റെ ഖനനവും ഗതാഗതവും പൂർത്തിയാക്കിയ ശേഷം, പ്രസ്തുത വിവരം ഈ ഓഫീസിനെ അറിയിക്കുകയും
ശേഷിക്കുന്ന മിനറൽ ട്രാൻസിറ്റ് പാസ്സുകൾ ഉണ്ടെങ്കിൽ അവ തിരികെ നൽകുകയും വേണം.
9. ഏതെങ്കിലും അപ്രതീക്ഷിത കാരണത്താല്‍
ഈ ധാതു ഗതാഗത പെര്‍മിറ്റിന്റെ കാലാവധി തീരുന്നതിന് മുമ്പ് അനുവധിച്ച അളവ്
സാധാരണ മണ്ണ് കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ, ഈ ധാതു ഗതാഗത പെര്‍മിറ്റിന്റെ കാലാവധി കഴിയുന്ന തിയതിക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ധാതു ഗതാഗത പെര്‍മിറ്റ്
ഉടമ പ്രസ്തുത വിവരം രേഖാമൂലം ന്യായമായ തെളിവുകൾ സഹിതം ഈ ഓഫീസിനെ അറിയിക്കേണ്ടതും
ഉപയോഗിക്കാത്ത മിനറൽ ട്രാൻസിറ്റ് പാസ്സുകൾ തിരികെ നല്‍കേണ്ടതുമാണ്. പെര്‍മിറ്റ്
കാലാവധി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം അറിയിക്കാത്ത പക്ഷം, ധാതു ഗതാഗത പെര്‍മിറ്റും മിനറൽ ട്രാൻസിറ്റ് പാസ്സുകളും നീട്ടുന്നതിനുള്ള
അപേക്ഷ പരിഗണിക്കുന്നതല്ല.
അധികാരിയുടെ ഒപ്പും സീലും.
(ഓഫീസ് സീൽ)
സ്വീകർത്താവ്:
ശ്രീ/ശ്രീമതി/മെ......... (ബിൽഡിംഗ് പെർമിറ്റ് ഉടമയുടെ പേരും വിലാസവും).
പകർപ്പ്:
1. ജില്ലാ ജിയോളജിസ്റ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് (ബാധകമായത്)
2. സെക്രട്ടറി, ബന്ധപ്പെട്ട
തദ്ദേശ സ്വയംഭരണ സ്ഥാപനം (ബാധകമായാത്)
3. സ്റ്റേഷൻ ഹൗസ് ഓഫീസർ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ
4. വില്ലേജ് ഓഫീസർ
സത്യവാങ്മൂലത്തിന്റെ
മാതൃക :
ഫോം ടി
(റൂൾ 14-ലെ സബ്-റൂൾ (6) കാണുക)
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സാധാരണ
മണ്ണ് കൊണ്ടുപോകുന്നതിനുള്ള ധാതു ഗതാഗത പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം
ഹാജരാക്കേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക
(നോട്ടറൈസ് ചെയ്യേണ്ടത്)
സത്യവാങ്മൂലം
........................................ ജില്ലയിൽ
........................................ താലൂക്കിൽ
........................................ വില്ലേജിൽ
........................................ വീട്ടിൽ താമസക്കാരനും ശ്രീ/ശ്രീമതി
........................................ എന്നയാളുടെ മകൾ/മകൻ ആയ ............ വയസ്സുള്ള
........................................ എന്ന ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം.
1. ........................................ ജില്ലയിൽ ........................................
താലൂക്കിൽ ........................................ വില്ലേജിൽ ബ്ലോക്ക് നമ്പർ ................... റീസർവേ
നമ്പർ................. ൽപ്പെട്ട ................. ഹെക്ടർ/ആർ/ ചതുരശ്ര മീറ്റർ
വസ്തുവിൽ ................. തീയതിയിൽ ........................................
നമ്പറായി ........................................ ഗ്രാമപഞ്ചായത്ത്/
മുൻസിപ്പാലിറ്റി/കോർപ്പറേഷൻ അധികാരി അനുവദിച്ച ബിൽഡിംഗ് പെർമിറ്റ് പ്രകാരമുള്ള
സ്ഥലത്ത് നിന്നും കെട്ടിട നിർമ്മാണത്തിനായി ................. ചതുരശ്ര മീറ്റർ ഏരിയയിൽ
നിന്നും ................. ക്യുബിക് മീറ്റർ സാധാരണ മണ്ണ് നീക്കം ചെയ്ത്
പുറത്തേക്ക് കൊണ്ടുപോകണ്ടതുണ്ട്.
2. സാധാരണ മണ്ണ് കൊണ്ടുപോകുന്നതിന് എനിക്ക്/ഞങ്ങൾക്ക് ഒരു ധാതു ഗതാഗത പെര്‍മിറ്റ്
ലഭിച്ചാൽ, കേരള മൈനർ
മിനറൽ കൺസെഷൻ റൂൾസ്, 2015 പ്രകാരം പുറപ്പെടുവിച്ച ധാതു ഗതാഗത പെര്‍മിറ്റിൽ പറഞ്ഞിരിക്കുന്ന
വ്യവസ്ഥകൾ ഞാൻ/ഞങ്ങൾ പാലിക്കും.
3. മുകളിൽ സൂചിപ്പിച്ച അളവിൽ മാത്രമേ ഞാൻ/ഞങ്ങൾ ഖനനം ചെയ്യുകയുള്ളൂ,
തൊഴിലാളികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെയും പൊതുമുതൽ നശിപ്പിക്കാതെയും സുരക്ഷിതമായ രീതിയിൽ ഖനന പ്രവർത്തനങ്ങൾ നടത്തും. ഖനനത്തിന്റെ പേരിൽ എന്തെങ്കിലും അപകടം സംഭവിക്കുകയോ പൊതു സ്വത്തിന് എന്തെങ്കിലും നാശം വരുത്തുകയോ ചെയ്താൽ, പ്രസ്തുത പ്രവൃത്തിയുടെ ഉത്തരവാദി ഞാൻ/ഞങ്ങൾ മാത്രമായിരിക്കും. കൂടാതെ നിലവിലുള്ള നിയമത്തിന് അനുസൃതമായി ഏതെങ്കിലും നിയമപരമായ അധികാരികൾ വിലയിരുത്തുന്ന ന്യായമായ നഷ്ടപരിഹാരം നൽകുകയും ചെയ്യും.
4. അംഗീകൃത ബിൽഡിംഗ് പ്ലാൻ അനുസരിച്ച് ഞാൻ/ഞങ്ങൾ കെട്ടിടം നിർമ്മിക്കുമെന്നും
ധാതു ഗതാഗത പെര്‍മിറ്റ് ലഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ കെട്ടിടത്തിന്റെ
അടിത്തറയുടെ എങ്കിലും പണിപൂർത്തിയാക്കുന്നതുമാണ്. അപ്രകാരം കെട്ടിടത്തിന്റെ അടിത്തറ
നിർമ്മാണവും കെട്ടിട നിർമ്മാണവും പൂർത്തിയായാൽ ഉടൻതന്നെ വിവരം ഞാൻ ധാതു ഗതാഗത പെര്‍മിറ്റ്
അനുവദിച്ച അധികാരിയെ അറിയിക്കുന്നതാണ്.
5. ധാതു ഗതാഗത പെര്‍മിറ്റ് നൽകിയ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ
കെട്ടിടത്തിന്റെ അടിത്തറയെങ്കിലും നിർമ്മിക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ, 2015 ലെ കേരള മൈനർ മിനറൽ കൺസഷൻ റൂൾസിലെ റൂൾ 14(7) പ്രകാരം ധാതു ഗതാഗത പെര്‍മിറ്റ് അനുവദിച്ച
അതോറിറ്റി ആവശ്യപ്പെടുന്ന പിഴ ഞാൻ/ഞങ്ങൾ നൽകും.
6. അനുവദനീയമായ സ്ഥലത്ത് നിന്ന് സാധാരണ മണ്ണ് അധികമായി എടുക്കുകയോ അനുവദനീയമായ സ്ഥലത്തിന് പുറത്ത് നിന്നു സാധാരണ മണ്ണ് എടുക്കുകയോ ചെയ്താൽ, 2015 ലെ കേരള മൈനർ മിനറൽ കൺസഷൻ റൂൾസിലെ റൂൾ 14(8) പ്രകാരം ധാതു ഗതാഗത പെര്‍മിറ്റ് അനുവദിച്ച
അതോറിറ്റി ആവശ്യപ്പെടുന്ന പിഴ ഞാൻ/ഞങ്ങൾ നൽകും.
മുകളിൽ സൂചിപ്പിച്ച ബിൽഡിംഗ് പെർമിറ്റ് അനുസരിച്ച് കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്ലോട്ട് നിരപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് കൊണ്ടുപോകുന്നതിനുള്ള ധാതു ഗതാഗത അനുമതി ലഭിക്കുന്നതിന് വേണ്ടിയാണ് സെക്രട്ടറി, -------------- ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ, ജില്ലാ ജിയോളജിസ്റ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ജില്ലാ ഓഫീസ് (ബാധകമല്ലാത്തത് ഒഴിവാക്കുക)
മുമ്പാകെ ഞാൻ ഈ സത്യവാങ്മൂലം ബോധിപ്പിക്കുന്നത്.
മുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം എന്റെ അറിവിലും വിശ്വാസത്തിലും ഉള്ളിടത്തോളം ശരിയാണെന്ന് ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. തീയതി:
സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയുടെ
ഒപ്പും പേരും
മേല്‍ സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയെ
എനിക്ക് വ്യക്തിപരമായി അറിയാവുന്നതും ഈ വ്യക്തി തന്നെയാണ് എന്റെ ______ യുള്ള ഓഫീസില്‍ _____ തിയതി നേരിട്ട് ഹാജരായി ഈ സത്യവാങ്മൂലത്തില്‍
ഒപ്പ് വച്ചിരിക്കുന്നത് എന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.
പെര്‍മിറ്റ് ഉടമയില്‍ നിന്നും
ഈടാക്കിയ പിഴ സംബന്ധിച്ച സ്റ്റേറ്റ്മെന്റ്റിന്റെ മാതൃക:
ഫോം യു
(റൂൾ 14-ന്റെ ഉപനിയമം (7) കാണുക)
കേരള മൈനർ മിനറൽ കൺസെഷൻ റൂൾസ്, 2015
കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട്
സാധാരണ മണ്ണ് കൊണ്ടുപോകുന്നതിന് അനുവദിച്ച ധാതു ഗതാഗത അനുമതിയുടെ വ്യവസ്ഥകളുടെ ലംഘനത്താൽ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഉടമയില്‍
നിന്നും ഈടാക്കിയ തുക സംബന്ധിച്ച പട്ടിക
ഓഫീസിന്റെ പേര്:
1 ബിൽഡിംഗ് പെർമിറ്റ് ഉടമയുടെ പേരും വിലാസവും ഫോൺ നമ്പറും
2 സാധുവായ ബിൽഡിംഗ് പെർമിറ്റ് നമ്പറും തീയതിയും
3 ബിൽഡിംഗ് പെർമിറ്റ് അനുവദിച്ച അധികാരി
4 ധാതു ഗതാഗത പെര്‍മിറ്റിന്റെ നമ്പറും തീയതിയും
5 കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ വിശദാംശങ്ങൾ (ജില്ല, താലൂക്ക്, വില്ലേജ് സ്ഥലപ്പേര്, സർവേനമ്പറും ഏരിയയും)
6 കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയ (ചതുരശ്ര മീറ്ററിൽ)
(ചതുരശ്ര മീറ്ററിൽ)
8 ഖനനം ചെയ്യേണ്ട സാധാരണ മണ്ണിന്റെ ആകെ അളവ് (ടണ്ണിൽ)
9 നിർമ്മാണ പ്ലോട്ട് നികത്താൻ ഉപയോഗിക്കുന്ന സാധാരണ മണ്ണിന്റെ അളവ് (ടണ്ണിൽ)
10 നിർമ്മാണ പ്ലോട്ടിന് പുറത്ത് കൊണ്ടുപോകുന്ന സാധാരണ മണ്ണിന്റെ അളവ് (ടണ്ണിൽ)
11 അനുവദനീയമായ സ്ഥലത്ത് നിന്ന് അനുവദിച്ച അളവിനേക്കാൾ അധികമായി കുഴിച്ചെടുക്കുകയും കടത്തുകയും ചെയ്ത സാധാരണ മണ്ണിന്റെ അളവ്(ടണ്ണിൽ)
12 അനുവദനീയമായ സ്ഥലത്തിന് പുറത്ത് നിന്നു കുഴിച്ചെടുത്ത സാധാരണ മണ്ണിന്റെ അളവ് (ടണ്ണിൽ)
13 2015 ലെ കേരള മൈനർ മിനറൽ കൺസെഷൻ ചട്ടങ്ങളിലെ ചട്ടം 14(8) പ്രകാരം ഈടാക്കേണ്ടുന്ന തുക
14 2015 ലെ കേരള മൈനർ മിനറൽ കൺസെഷൻ ചട്ടങ്ങളിലെ ചട്ടം 14(7) പ്രകാരം കെട്ടിടത്തിന്റെ അടിത്തറയുടെ എങ്കിലും പണിപൂർത്തിയാക്കാത്തതിന് ഈടാക്കേണ്ടുന്ന തുക
15 ട്രഷറിയിൽ പണം അടച്ചതിന്റെ വിശദാംശങ്ങൾ (തുക, തീയതി, ചലാൻ വിശദാംശങ്ങൾ, ട്രഷറിയുടെ വിശദാംശങ്ങൾ)
16 തുക അടച്ചിട്ടില്ലെങ്കിൽ, റവന്യൂ റിക്കവറി സംബന്ധിച്ച വിശദാംശങ്ങൾ
തീയതി:
അധികാരിയുടെ ഒപ്പും മുദ്രയും
(ഓഫീസ് സീൽ)
സ്വീകർത്താവ്:
1. സെക്രട്ടറി, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങൾ ( 3000 ചതുരശ്ര അടിക്കു (278.7
ചതുരശ്ര മീറ്ററിന്) മുകളിൽ പ്ലിന്ത് ഏരിയ ഉള്ള കെട്ടിടം നിര്‍മാണം സംബന്ധിച്ച്)
ജിയോളജിസ്റ്റ് ( 3000 ചതുരശ്ര അടി (278.7 ചതുരശ്ര മീറ്റര്‍) വരെ പ്ലിന്ത് ഏരിയയുള്ള കെട്ടിടം നിര്‍മാണം
സംബന്ധിച്ച്)
മിനറല്‍ ട്രാന്‍സിറ്റ് പാസ് 2015 ലെ Kerala Minerals (Prevention
of illegal mining, storage and transportation) Rules ലെ ഫോറം ഓ (എ)യില്‍
നല്‍കണം.
മൂവ്മെൻറ് പെർമിറ്റ് നല്കുന്ന മുറയ്ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് ഉടമയോട് പാസ്സ് ബുക്ക് രൂപത്തില്‍ ഒറിജിനല്‍ /ഡ്യൂപ്ലിക്കേറ്റ് എന്നിവയില്‍ ഒരേ സീരിയല്‍ നമ്പര്‍ പതിപിച്ചു പ്രിന്റ് ചെയ്തു സമര്‍പ്പിക്കുവാന്‍ നിർദ്ദേശിക്കേണ്ടതാണ്. എത്ര ടൺ മണ്ണ് ഉണ്ട് എന്ന് അറിയാവുന്നതിനാല്‍ വാഹനത്തില്‍ കയറ്റുന്ന ടണ്ണിനു അനുസൃതമായി പാസ്സിന്റെ എണ്ണം നിശ്ചയിച്ചു എത്ര പാസ്സ് പ്രിന്റ് ചെയ്യണം എന്ന് മുന്‍കൂട്ടി അറിയിക്കാം. പ്രിന്റ് ചെയ്യേണ്ട പാസ്സിന്റെ മാതൃകയില്‍ വിവരങ്ങള്‍ എഴുതിയും നല്‍കാം. ഒരു ബുക്കില്‍ അമ്പതു പാസ് വരെ ആകാം (ഒറിജിനല്‍ /ഡ്യൂപ്ലിക്കേറ്റ് പേജ് ഉള്ളതിനാല്‍ അകെ നൂറു പേജ്). ഒരു പാസ് ഒരു പേജില്‍ പ്രിന്റ് ചെയ്യേണ്ടതാണ് (A4 സൈസ്).
പാസ്സ് പ്രിന്റ് ചെയ്തു നല്കുമ്പോള് ആയതില്‍ മൂവ്മെൻറ് പെർമിറ്റിന്റെ കാലാവധി തീരുന്ന തീയതി ഡേറ്റ് സീല്‍ കൊണ്ട് സീല്‍ ചെയ്യണം. പിന്നീടു ഓഫീസ് സീല്‍ പതിപ്പിക്കുകയും സെക്രട്ടറിയുടെ സീലും ഒപ്പും വെക്കേണ്ടതാണ്. ഡ്യൂപ്ലിക്കേറ്റ് പാസ്സില്‍ ഓഫീസ് സീല്‍ മാത്രം മതിയാകും. എന്നാല്‍ ഏറ്റവും അവസാനത്തെ ഡ്യൂപ്ലിക്കേറ്റ് പാസ്സിന്റെ പുറകില്‍ വാലിഡിറ്റി സീല്‍, ഒപ്പ്, സീല്‍ എന്നിവ വെക്കേണ്ടതാണ് (ഡ്യൂപ്ലിക്കേറ്റ് പരിശോധിക്കുമ്പോള്‍ പ്രസ്തുത ബുക്ക് ഓഫീസില്‍ നിന്നും നല്‍കിയതാണ് എന്ന് ഉറപ്പാക്കുന്നതിന്). പാസ്സ് ബുക്ക് നല്കുന്ന വിവരം ഒരു രജിസ്റ്ററില്‍ രേഖപെടുത്തി ഒപ്പ് വാങ്ങണം.
ഓഫീസില്‍ നിന്നും നല്കുന്ന പാസ്സ് ബുക്കില്‍ താഴെ പ്രിന്റ് ചെയ്യുവാന്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ശരിയായി പ്രിന്റ് ചെയ്തിട്ടുണ്ടന്നും സെക്രട്ടറിയുടെ ഒപ്പും സീലും ഓഫീസ് സീലും വാലിഡിറ്റി ഡേറ്റ് സീല്‍ എന്നിവ ഉണ്ടന്നും ഉറപ്പു വരുത്തിയതിനു ശേഷം മാത്രം നല്‍കുക. പാസ്സ് ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തുന്നത് പാസ്സ് നല്കുന്ന ഓഫീസിന്റെ കൂടി ഉത്തരവാദിത്വം ആണ്.
FORM O (A)
(See rules 25 and 26)
The Kerala Minerals (Prevention of Illegal
Mining, Storage and
Transportation) Rules, 2015
GOVERNMENT OF KERALA
Name of the Department:
MINERAL TRANSIT PASS
(to
be prepared in duplicate)
Book No.:
Mineral Transit Pass No.:
1. Name of the producer/dealer :
2. Mining Lease/quarrying lease/prospecting :
licence/quarrying permit/Dealer’s licence/
special mineral concession/ No., date
and its date of expiry
3. Movement Permit No. and date :
4. DATE OF EXPIRY OF MOVEMENT PERMIT :
5. Location of mine/quarry/sales depot/mineral :
value addition unit
District :
Taluk :
Village :
Location :
Survey No. :
6. Name of mineral transported and its
specification :
7. Quantity of mineral loaded in the carrier :
8. Name and address of consignee :
9. If consignee is a dealer his license No.
and date :
10. Destination of consignment (Place, District,
State) :
11. Approximate distance to destination and :
route
12. REGISTRATION NUMBER, MAKE AND :
TYPE OF CARRIER IN WHICH MINERAL
IS LOADED
13. Expected time and date of reaching :
destination
Date: In figures
In words.
Time: In figures.
In words.
Signature of producer/dealer/authorized signatory
Name, Address and phone number
For Office use
Issued for despatch of minerals up to:
Office Seal Dated signature and seal of officer issuing the pass
Conditions—
1. Serial No. of this pass shall be machine printed.
2. All columns of this pass shall be duly filled in using double
sided carbon
paper
3. All entries shall be without any overwriting and should be
clearly readable.
4. Original of this pass should be handed over to the person in
charge of the
vehicle in which the mineral is transported.
5. Separate transit pass should be issued for each
trip/consignment.
6. Duplicate copy of the pass should be retained by the
producer/dealer for
verification.
7. It is mandatory to fill in date and time of dispatch
of mineral in words and in figures
8. After unloading the consignment the person-in-charge of the
carrier shall
hand over the original pass to the purchaser.
മിനറല്‍ ട്രാന്‍സിറ്റ്
പാസിന്റെ മാതൃക:
ഫോം ഒ (എ)
(ചട്ടങ്ങൾ 25 ഉം
26 ഉം നോക്കുക)
2015ലെ കേരള മിനറൽസ് (പ്രിവൻഷൻ ഓഫ് ഇല്ലീഗൽ മൈനിങ്, സ്റ്റോറേജ് ആൻഡ് ട്രാൻസ്പോർട്ടേഷൻ) ചട്ടങ്ങൾ.
കേരള സർക്കാർ
ഗ്രാമപഞ്ചായത്തിന്റെ/മുൻസിപ്പാലിറ്റിയുടെ /നഗരസഭയുടെ പേര്
മിനറൽ ട്രാൻസ്സിറ്റ് പാസ്സ്
(ഡ്യൂപ്ലിക്കേറ്റിൽ തയ്യാറാക്കണം)
ബുക്ക് നമ്പർ:
മിനറൽ ട്രാൻസ്സിറ്റ് പാസ്സ് നമ്പർ:
1 | ഉല്പാദകന്റെ |
|
2 | സ്പെഷ്യൽ മിനറൽ കൺസഷൻ നമ്പറും തീയതിയും |
|
3 | മൂവ്മെൻറ് |
|
4 | മൂവ്മെൻറ് |
|
5 | ക്വാറി |
|
| ജില്ല |
|
| താലൂക്ക് |
|
| വില്ലേജ് |
|
| സ്ഥലം |
|
| സർവേ |
|
6 | വാഹനത്തിൽ |
|
7 | വാഹനത്തിൽ |
|
8 | ധാതു |
|
9 | ധാതു |
|
10 | വാഹനത്തിൽ |
|
11 | ധാതു |
|
12 | ധാതു |
|
13 | ധാതു |
പാസ്സ് നല്കുന്ന തീയതി : അക്കത്തിലും :
അക്ഷരത്തിലും :
പാസ്സ് നല്കുന്ന സമയം : അക്കത്തിലും :
അക്ഷരത്തിലും :
ഉലപ്പാദകന്റെ ഒപ്പും,
പേരും, മേല്‍വിലാസവും, ഫോൺ നമ്പറും:
------------------------------------------------------------------------------------------------------
ആഫീസ് ഉപയോഗത്തിന്
മാത്രം
ധാതു നീക്കം ചെയ്യാനായി നൽകിയ പെർമിറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതി:
ആഫീസ് സീൽ പാസ്
അനുവദിക്കുന്ന ആഫീസറുടെ തീയതി രേഖപ്പെടുത്തിയ ഒപ്പും സീലും.
------------------------------------------------------------------------------------------------------
നിബന്ധനകൾ:-
- പാസ്സിന്റെ
സീരിയൽ നമ്പർ മെഷീനിൽ പ്രിന്റ് ചെയ്യേണ്ടതാണ്. - ഈ
പാസ്സിന്റെ എല്ലാ കോളങ്ങളും ഇരുപുറവും പതിയുന്ന കാർബൺ പേപ്പർ ഉപയോഗിച്ച് ശരിയായി
പൂരിപ്പിക്കേണ്ടതാണ്. - പാസ്സില്‍ എഴുതുന്ന വിവരങ്ങള്‍ തിരുത്തലുകൾ
ഇല്ലാതെ വ്യക്തമായി വായിക്കത്തക്ക
തരത്തിലുള്ളതായിരിക്കണം. - ധാതു
കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കയ്യിൽ ഒറിജിനൽ പാസ് കൊടുത്തിരിക്കേണ്ടതാണ്. - ഓരോ
ട്രിപ്പിനും/ഓരോ ലോഡിനും പ്രത്യേകം പ്രത്യേകം പാസ്സ് നൽകേണ്ടതാണ്. - പാസ്സിന്റെ
ഡ്യൂപ്ലിക്കേറ്റ് കോപ്പി ഉത്പ്പാദകന്/
ഡീലര്‍ പരിശോധനയ്ക്കായി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്. - ധാതു
വാഹനത്തില്‍ കയറ്റിവിടുന്ന സമയവും തീയതിയും അക്കത്തിലും അക്ഷരത്തിലും നിര്‍ബന്ധമയും രേഖപ്പെടുത്തേണ്ടതാണ്. - വാഹനത്തിൽ
കൊണ്ടുപോകുന്ന ധാതു ഇറക്കിയശേഷം ഒറിജിനൽ പാസ്സ് വാഹത്തിന്റെ ഡ്രൈവര്‍ ധാതു വാങ്ങിയ
വ്യക്തിയെ ഏൽപ്പിക്കേണ്ടതാണ്.
Disclaimer

Post a Comment